06:11pm 28 August 2026
NEWS
പ്രവാസത്തിലും മായാത്ത പൂവിളി: ഓണാഘോഷ ലഹരിയിൽ ദോഹ
27/08/2026  03:36 PM IST
പ്രവാസത്തിലും മായാത്ത പൂവിളി: ഓണാഘോഷ ലഹരിയിൽ ദോഹ

 

പി വി എ നാസർ 

​ദോഹ: ഗൃഹാതുര സ്മരണകൾക്ക് വർണ്ണപ്പകിട്ടേകി പ്രവാസി മലയാളി സമൂഹം ഒത്തുചേർന്നതോടെ ഖത്തറിലും ഓണാഘോഷങ്ങൾ സജീവമായി. തിരുവോണദിനം പ്രവൃത്തിദിനമായിരുന്നിട്ടും അത്തപ്പൂക്കളമിട്ടും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും ദോഹയിലെ മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട ഉത്സവത്തെ ആവേശത്തോടെ നെഞ്ചിലേറ്റി.നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓണാശംസകൾ കൈമാറിയും ഫോണിലൂടെ വിശേഷങ്ങൾ പങ്കുവെച്ചുമാണ് പലരും തിരുവോണദിനം ആഘോഷമാക്കിയത്.
​ഓഫീസ് സമയത്തിനിടയിലും മലയാളി ജീവനക്കാർ ഒത്തുകൂടി അടുത്തുള്ള റെസ്റ്റോറന്റുകളിൽ പോയി സദ്യ കഴിച്ചാണ് തിരുവോണദിനം ആഘോഷമാക്കിയത്.
ഓണസദ്യയൊരുക്കിയ റെസ്റ്റോറന്റ്കളിൽ പ്രവൃത്തിദിനമായിരുന്നിട്ടും വൻ തിരക്കാണ് അനുഭവപെട്ടത്. 
 പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന നിരവധി കമ്പനികളും സ്ഥാപനങ്ങളും ബുധനാഴ്ച ജീവനക്കാർക്കായി പ്രത്യേകം ഓണസദ്യകൾ സംഘടിപ്പിച്ചിരുന്നു.
​തിരുവോണത്തിന് ശേഷം വരുന്ന വാരാന്ത്യത്തിൽ ആഘോഷങ്ങളുടെ മാറ്റു കൂടും. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി സമൂഹം. വരും ദിവസങ്ങളിൽ ദോഹയിലെ വിവിധ മലയാളി കൂട്ടായ്മകളും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളും സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. നാട്ടിൽ നിന്നുള്ള പ്രമുഖ സിനിമാ-സംഗീത താരങ്ങൾ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോകളും ഗാനമേളകളും വരും വാരാന്ത്യങ്ങളിൽ ദോഹയെ ഓണലഹരിയിലാഴ്ത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img